21അവർ അവനോടു: ഗുരോ, നീ നേർ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്റെ വഴി യഥാർത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങൾ അറിയുന്നു."
22നാം കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു."
23അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവൻ അവരോടു: “ഒരു വെള്ളിക്കാശ് കാണിപ്പിൻ;"
24അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു” എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു."
25എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ ” എന്നു അവൻ അവരോടു പറഞ്ഞു."