വിധിയാനിധി 3

ഇങ്ങനെ അക്കാലത്തു അമോർയ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻ താഴ്വര തുടങ്ങി ഹെർമ്മോൻ പർവ്വതംവരെയുള്ള ദേശവും -"

Deuteronomy 3:8 (UKJV) And we took at that time out of the hand of the two kings of the Amorites the land that was on this side Jordan, from the river of Arnon unto mount Hermon;

6ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി."

7എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു."

8ഇങ്ങനെ അക്കാലത്തു അമോർയ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻ താഴ്വര തുടങ്ങി ഹെർമ്മോൻ പർവ്വതംവരെയുള്ള ദേശവും -"

9സീദോന്യർ ഹെർമ്മോന്നു സീർയ്യോൻ എന്നും അമോർയ്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു -"

10സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു. -"

Malayalam Bible – Sathyavedapusthakam (1910).